രാഹുൽഗാന്ധി കൽപ്പറ്റയിൽ എത്തി നാമനിർദേശ പത്രിക ഉടൻ സമർപ്പിക്കും

കൽപ്പറ്റ :നാമനിർദേശപത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി കോഴിക്കോട് വിക്രം മൈതാനിയിൽ നിന്ന് 10 45 ന് ഹെലികോപ്റ്ററിൽ പ്രിയങ്കഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു എസ്കെഎംജെ സ്കൂളിലെ താൽക്കാലിക ഹെലിപാഡിലാണ് 11 30 ഓടെ അദ്ദേഹം ഇറങ്ങിയത് വയനാട് കലക്ടറേറ്റിൽ ആണ് പത്രികാ സമർപ്പണം   നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമായിരിക്കും രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തുക കലക്ടറേറ്റ് മുതൽ കൽപ്പറ്റ ടൗൺ വരെയാണിത് അതേസമയം സുരക്ഷാ നിയന്ത്രണത്തിന് ഭാഗമായി രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ താമരശ്ശേരി ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി രാഹുൽ എത്തുന്നതിന് മുന്നോടിയായി പ്രത്യേക ഹെലികോപ്റ്ററിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയുടെ ഒരുക്കങ്ങൾ വിലയിരുത്തി സംബന്ധിച്ച് ചർച്ച നടത്തി