പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനയ്ക്ക് എതിരല്ലെന്ന് പാർലമെൻറ് സമിതി :എതിർപ്പ് അറിയിച്ച് സെൻട്രൽ ബാങ്ക്

കുവൈറ്റ് സിറ്റി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനക്കെതിരാകില്ലെന്ന് പാർലമെൻറ് സാമ്പത്തികകാര്യ സമിതി വ്യക്തമാക്കി സ്വദേശികൾക്കും വിദേശികൾക്കും വിഷയത്തിൽ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും വിദേശികൾ നാട്ടിൽ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് നീതിക്കും സമത്വത്തിനും എതിരല്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 48 ചൂണ്ടിക്കാട്ടി സാമ്പത്തികകാര്യ സമിതി വ്യക്തമാക്കി  എന്നാൽ ഇത്തരത്തിലുള്ള നികുതി സമ്പ്രദായം നടപ്പിലാക്കിയാൽ സമ്പദ്ഘടനയിൽ വിപരീതഫലങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തി നേരത്തെ കുവൈറ്റ് മന്ത്രിസഭ നിർദേശം നിരാകരിച്ചിരുന്നു സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ രാജ്യം വിടാനും കാരണമായിത്തീരും തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം . വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും കള്ളപ്പണം ഒഴുകും എന്നും സാമ്പത്തിക വ്യവസ്ഥയ്ക്ക് നഷ്ടമാവും എന്ന കാരണങ്ങൾ കൊണ്ട് സെൻട്രൽ ബാങ്കും പുതിയ തീരുമാനത്തോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്