ലോക നേതാക്കൾക്കുള്ള യു.എ.ഇ സായിദ് മെഡൽ നരേന്ദ്ര മോദിക്ക്

 

ലോക നേതാക്കൾക്കുള്ള യു.എ.ഇ യുടെ പരമോന്നത ബഹുമതികളിലൊന്നായ സയ്ദ് മെഡൽ നരേന്ദ്ര മോദിക്ക്. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സെയ്ദ് മെഡലിന് നാമനിർദ്ദേശം നൽകി.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സംയുക്ത നയവുമായി സഹകരിക്കുന്നതിലും മോഡി വഹിച്ച പങ്ക് പരിഗണിച്ചാണ് ഈ അവാർഡ്. യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ഇടപെടലുകൾകുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് യുഎഇ പ്രസിഡൻറ് സായിദ് മെഡൽ സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സൈന്യാധിപനായ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ അറിയിച്ചു മോദിയെ പ്രിയപ്പെട്ട കൂട്ടുകാരൻ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇന്ത്യയുമായി തങ്ങൾക്ക് ചരിത്രപരവും നിർണായകവുമായ ബന്ധമാണ് ഉണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഈ ബന്ധത്തിന് വലിയ കരുത്താണ് കൈവന്നത് എന്നും അദ്ദേഹം അറിയിച്ചു