വാഹനങ്ങൾ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ :കർശന നടപടിക്ക് നിർദേശം

കുവൈത്ത് സിറ്റി കുവൈത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാഫിക് പോലീസുകാർക്ക് നിർദേശം ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം അലക്ഷ്യമായി വാഹനം ഓടിക്കുന്നവരുടെ വിട്ടുവീഴ്ച വേണ്ടെന്ന് ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ സായിഗ്  നിർദ്ദേശിച്ചു തിരക്കേറിയ നിരത്തുകളിൽ പോലും വാഹനം കറക്കി ഭീതി പരത്തുന്ന പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് മേധാവിയുടെ ഇടപെടൽ രാജ്യത്തിൻറെ പലഭാഗത്തും റോഡുകളിലെ വാഹനാഭ്യാസം പതിവുകാഴ്ചയായി കഴിഞ്ഞദിവസം പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു അഹമ്മദ് ക്യാപിറ്റൽ ഫർവാനിയ ഗവർണറേറ്റ് കളിൽ ഇത്തരം കേസുകൾ കൂടുതലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു വാഹനം കറക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ യാണ് ഗവൺമെൻറ് ശക്തമായി ഇടപെടുന്നത്