കുവൈത്തിൽ 172 പ്രവാസി നഴ്സുമാരെ പിരിച്ചു വിടുന്നു

കുവൈത്ത് സിറ്റി : ജോലിയിൽ തുടരുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ 172 വിദേശ നഴ്സുമാരെ കുവൈത്ത് ഒഴിവാക്കുന്നു 35 വർഷം സേവനം പൂർത്തിയാക്കിവരെയാണ് ആരോഗ്യമന്ത്രാലയം പുറത്താക്കുന്ന പട്ടികയിലുള്ളത്.  വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് ഭാഗമായാണ് ഇവരെ ഒഴിവാക്കുന്നത് അതേസമയം പെട്രോളിയം എൻജിനീയറിങ് ബിരുദമുള്ള നൂറുകണക്കിന് സ്വദേശികൾ തൊഴിലിനായി കാത്തിരിക്കുകയാണെന്ന് ഉമർ അൽ തബ്തബായി എം പി പറഞ്ഞു വിദേശി വിദഗ്ധരെ രാജ്യത്തിന് ആവശ്യമാണെങ്കിലും അത് സ്വദേശികളുടെ ചെലവിൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു രാജ്യത്തിനാവശ്യമായ വിദ്യാഭ്യാസ സംവിധാനമല്ല നിലവിലുള്ളത് ആവശ്യമില്ലാത്ത മേഖലകളിലാണ് പല കുട്ടികളും ബിരുദം നേടുന്നത് അതേസമയം ആവശ്യമായ തസ്തികകളിലേക്ക് വിദേശികൾ എത്തുകയും ചെയ്യുന്നു സർക്കാർ സർവീസ് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട വിദേശികളുടെ കണക്ക് പ്രസിദ്ധപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു