പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.