കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഫീസിന്റെ മറവിൽ ചൂഷണം:രക്ഷിതാക്കൾ മന്ത്രാലയത്തിന് പരാതി നൽകി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ അനധികൃതമായി ഫീസ് വർധിപ്പിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി സമർപ്പിച്ചു കഴിഞ്ഞ ആഴ്ച വ്യത്യസ്ത സംഭവങ്ങളിൽ ഇന്ത്യൻ അറബ് സ്കൂളുകൾക്കെതിരെ മന്ത്രാലയത്തിനു പരാതി ലഭിച്ചിട്ടുണ്ട് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ യാത്ര യൂണിഫോം പുസ്തകങ്ങൾ കലാകായിക പരിപാടികൾ എന്നിവയുടെ പേരിൽ വലിയ ചൂഷണം നടക്കുന്നതായാണ് പരാതി ഉയർന്നിട്ടുള്ളത് ട്യൂഷൻ ഫീസ് വർദ്ധനക്ക് മന്ത്രാലയത്തിന്റെ നിയന്ത്രണം ഉള്ളതിനാൽ മറ്റുപല വഴികളിൽ കുട്ടികളിൽ നിന്നും അമിതമായി പണം പിടിക്കുകയാണ് രക്ഷിതാക്കൾ ആരോപിച്ചു.പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നടപ്പ് അധ്യയന വർഷത്തിലും രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കുണ്ട് അമേരിക്കൻ ബ്രിട്ടീഷ് ഇന്ത്യൻ പാകിസ്ഥാൻ ഫിലിപ്പീൻസ് സ്കൂളുകൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ് യൂണിഫോമും പുസ്തകങ്ങളും മന്ത്രാലയം നിശ്ചയിച്ച വിലയേക്കാൾ കൂട്ടി വിൽക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ടായിട്ടും സ്കൂളുകളുടെ ചൂഷണങ്ങൾ തുടർക്കഥ ആവുകയാണ്