കുവൈത്തിൽ പാർക്കിങ് പ്രശ്നം ഗുരുതരമാകുന്നു സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റിയൽഎസ്റ്റേറ്റ് യൂണിയൻ

കുവൈത്ത് സിറ്റി :കുവൈത്തിൽ അനുഭവപ്പെടുന്ന വാഹനങ്ങളുടെ പാർക്കിങ് പ്രശ്നം ഗുരുതരം എന്ന് റിയൽഎസ്റ്റേറ്റ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു പാർക്കിംഗ് സ്പേസിലെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരം ആണുള്ളത് ഒരു ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം 70 കോടി ദിനാറിന്റെ പുതിയ പദ്ധതിയിലൂടെ യാഥാർത്ഥ്യം ആക്കിയാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ എന്ന് ഭാരവാഹികൾ അറിയിച്ചു 1990 മുതൽ 2009 വരെയുള്ള കാലയളവിൽ 19 കെട്ടിടങ്ങളാണ് പാർക്കിങ്ങിന് മാത്രമായി രാജ്യത്ത് നിർമ്മിക്കപ്പെട്ടത് എന്നാൽ 2009 മുതൽ 2018 വരെയുള്ള കാലയളവിൽ വെറും രണ്ട് കെട്ടിടങ്ങൾ മാത്രമാണ് പാർക്കിങ്ങിന് വേണ്ടി നിർമ്മിക്കപ്പെട്ടത് ഈ കാലയളവിനിടയിൽ വാഹനങ്ങളുടെ പെരുപ്പത്തിൽ വൻ വർധനവ് ഉണ്ടായെങ്കിലും അതിനനുസരിച്ചുള്ളക്രമീകരണങ്ങൾ ലഭ്യമാക്കിയില്ല പാർക്കിങ്ങിന് വേറെ സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ആളുകൾ റോഡരികിൽ വാഹനം പാർക്ക് ചെയ്ത് കടന്നുപോകുന്നത് എന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി ജനവാസം ഏറിയ സ്ഥലങ്ങളിലും സിറ്റികളിലും പാർക്കിംഗ് സൗകര്യങ്ങൾ ഉള്ള ബഹുനില സമുച്ചയങ്ങൾ നിർമ്മിക്കുന്നത് മാത്രമാണ് ഈ പ്രശ്നത്തിന് പരിഹാരം എന്നും അവർ കൂട്ടിച്ചേർത്തു