മരണാനന്തര നടപടികൾ എളുപ്പമാക്കാൻ നടപടി സ്വീകരിക്കും

കുവൈത്ത് സിറ്റി :സിവിൽ ഇൻഫർമേഷൻ അതോറിറ്റിയും മുനിസിപ്പാലിറ്റിയിലെ മരണ രെജിസ്ട്രേഷൻ വിഭാഗവും തമ്മിൽ ഓൺലൈൻ വഴി ബന്ധിപ്പിക്കും. സ്വദേശികളുടെയും വിദേശികളുടെയും മരണ വിവരം കൈമാറുന്നതിനാണിത്. ഇത് വഴി മരണാനന്തര നടപടികൾ എളുപ്പമാക്കാൻ കഴിയുമെന്ന് മരണ റജിസ്ട്രേഷൻ വിഭാഗം മേധാവി ഡോ ഫൈസൽ അൽ അവാദി അറിയിച്ചു