ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള ധാരണ പത്രത്തിന് അംഗീകാരം

 

കുവൈറ്റ്‌ :ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ഇന്ത്യക്കും കുവൈത്തിനുമിടയിൽ ധാരണാപത്രം ഒപ്പുവെക്കാൻ  കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. കുവൈത്തിൽ വസിക്കുന്ന

മൂന്നുലക്ഷത്തോളം വരുന്ന ഇന്ത്യൻ ഗാർഹികതൊഴിലാളികൾക്ക് ഇത് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

90,000 വരുന്ന സ്ത്രീ  തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. വീട്ടുജോലിക്കാരെ സംബന്ധിച്ച കാര്യങ്ങളിൽ പരസ്പരം  സഹകരിക്കാനും ധാരണ പത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് വേണ്ടിയുമായി  ഒരു സംയുക്ത സമിതി രൂപീകരിച്ചേക്കും. സ്ത്രീത്തൊഴിലാളികൾ ഉൾപ്പെടെ ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് ശക്തമായ സുരക്ഷ ഇതിലൂടെ ഉറപ്പു നൽകുന്നു  . പ്രാഥമിക ഘട്ടത്തിൽ അഞ്ചുവർഷം കാലാവധിയുള്ള ഈ ധാരണാപത്രം ഓട്ടോമാറ്റിക് പുതുക്കലിനുള്ള സംവിധാനവും ഉൾകൊള്ളുന്നവയാണ്