വോട്ട് ചെയ്യാൻ നാട്ടിൽ പോകാൻ കെ എം സി സി “വോട്ട് വിമാനം” ഒരുക്കും.

കുവൈത്ത് സിറ്റി :ലോക്സഭാ തിരഞ്ഞെടുപ്പിൽ കുവൈത്ത് കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (KMCC) കേരളത്തിലേക്ക് “വോട്ട് വിമാനം”ഒരുക്കും. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് നാട്ടിൽ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ 20 ദിനാർ അഡ്വാൻസ് സഹിതം ഏപ്രിൽ 10 ന് മുമ്പ് സംസ്ഥാന ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അറിയിച്ചു