കുവൈത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി :കുവൈത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന ആരോപണങ്ങൾ ആരോഗ്യമന്ത്രാലയം നിഷേധിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചതിനെ സോഷ്യൽ മീഡിയ തെറ്റായി വ്യാഖ്യാനിക്കുയായിരുന്നെന്ന് പൊതു ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ മജീദ അൽ ഖത്തൻ പറഞ്ഞു.