ഇസ്രയേൽ ഉൽപന്നങ്ങൾ സൂക്ഷിക്കാനും കച്ചവടം നടത്താനും പാടില്ലെന്ന് കുവൈത്ത് സുപ്രീം കോടതി

കുവൈത്ത്  സിറ്റി : ഇസ്രയേലിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച് സുപ്രീംകോടതിയുടെ വിധി ഇസ്രയേൽ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതും കച്ചവടം നടത്തുന്നതും കുറ്റകൃത്യമാണെന്ന് കോടതി പ്രഖ്യാപിച്ചു.ഇസ്രായേൽ ഇലക്ട്രോണിക് വസ്തുക്കൾ വിൽപന നടത്തിയ സ്വകാര്യ കമ്പനിയുടെ ഡയറക്ടർ ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.ഇസ്രയേലുമായി എല്ലാ വിധ ബന്ധങ്ങളും വിച്ഛേദിച്ച രാജ്യമാണ് കുവൈത്ത് ഈ നിലപാടിന് വിരുദ്ധമായി രാജ്യത്തിനകത്ത് നിന്ന് ഇസ്രയേലിനോ അവിടുത്തെ ഉൽപ്പന്നത്തിന് നേട്ടമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിലോ ഏർപ്പെട്ടാൽ നിയമ ലംഘനമായി പരിഗണിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഈ ഇനത്തിലെ ആദ്യത്തെ പരാതി ആയതിനാൽ പ്രതിക്ക് കോടതി ശിക്ഷ വിധിക്കാതെ മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ നല്ലനടപ്പിന് വിടുകയാണുണ്ടായത് പ്രതിയിൽ നിന്ന് ഇസ്രയേൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു