ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഒരേ തൂവൽ പക്ഷികൾ വാട്സാപ് കൂട്ടായ്മ

കുവൈറ്റ് സിറ്റി ദുരിതമനുഭവിക്കുന്നവർക്ക് ഒരേ തൂവൽ പക്ഷികൾ എന്ന വാട്സപ്പ് കൂട്ടായ്മയുടെ സഹായഹസ്തം എട്ടുമാസത്തെ ദുരിതപൂർണമായ ജീവിതത്തിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസികളുടെ നൊമ്പരമായി മാറി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് പോകുന്ന രമേശിനും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സാബു കോട്ടയത്തിനും ആണ് കൂട്ടായ്മ ധനസഹായം നൽകിയത് സിന്ധു വീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുബാറക്ക് കാമ്പ്രത്ത് ഉദ്ഘാടനം ചെയ്തു അക്ബർ കുളത്തൂപ്പുഴ മുബാറക്ക് ശ്രീ കുമാർ എന്നിവരെ ആദരിച്ചു രഞ്ജിത്ത് വി നായർ റസാഖ് കാസർകോട് എന്നിവർ പ്രസംഗിച്ചു