ഗ്രാൻഡ് ഹൈപ്പറിൽ കിഡ്സ് കാർണിവലിന് ഗംഭീര തുടക്കം

കുവൈത്ത് സിറ്റി കുവൈത്തിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കിഡ്സ്‌ കാർണിവലിന് അൽറായിയിൽ തുടക്കംകുറിച്ചു കുട്ടികൾക്കായി വിവിധ കലാ കായിക മത്സരങ്ങളും ക്ലാസ്സുകളും നടത്തി. ഒരുമാസം നീളുന്ന കാർണിവലിൽ അതത് രംഗത്തെ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ഫാഷൻ ഷോ ഡാൻസ് ക്ലാസ്സ് മാജിക് ഷോ ടിപ്സ്, സാൻഡ് ആർട്ട്, ഫേസ് പെയിൻറിംഗ് തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും എല്ലാ ആഴ്ചകളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പത് വരെയാണ് കിഡ്സ് കാർണിവൽ. മൂന്നു വയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം മെയ് മൂന്നിന് വൈകുന്നേരം ഏഴിന് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി കാർണിവൽ സമാപിക്കും