ബിരിയാണി കിട്ടിയില്ല കോൺഗ്രസ് സമ്മേളനത്തിൽ കൂട്ടത്തല്ല് നിരവധി പേർക്ക് പരിക്ക്. ഒമ്പത് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജി നൂറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നിസാമുദ്ദീൻ സിദ്ദീഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിലാണ് ബിരിയാണിയുടെ പേരിൽ കൂട്ടതല്ല് നടന്നത് മുൻ എംഎൽഎ യുടെ വീട്ടിൽ വച്ച് നടത്തിയ സമ്മേളനത്തിൽ ബിരിയാണി വിളമ്പിയിരുന്നു എന്നാൽ കുറച്ചു പേർ ബിരിയാണിക്ക് വേണ്ടി പിടിവലി നടത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി കൂട്ടത്തല്ലിൽ നിരവധി പേർക്ക് പരിക്കേറ്റു സംഭവത്തിൽ 9 പേർ അറസ്റ്റിലായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത യോഗത്തിലാണ് ബിരിയാണി വില്ലനായി മാറിയത്