കുവൈത്തിൽ മലയാളി യുവാവ് ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കുഴഞ്ഞുവീണ് മരിച്ചു

കുവൈറ്റ് സിറ്റി

മലയാളിയുവാവ് ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ഫർവാനിയയിൽ കുഴഞ്ഞുവീണുമരിച്ചു തൃശ്ശൂർ എടപ്പള്ളി സ്വദേശി അബ്ദുൽ ഗഫൂർ( 42) ആണ് മരിച്ചത് രാത്രിയിൽ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ കൊണ്ടുപോകും വഴിയിൽ മരണം സംഭവിക്കുകയുമായിരുന്നു ഫർവാനിയ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും  മാഗ്നെറ്റ് ടീം അറിയിച്ചു പരേതനായ കുഞ്ഞു മുഹമ്മദിനെയും ഖദീജയുടെയും മകനാണ് ഭാര്യ ആയിഷ രണ്ട് മക്കൾ ഉണ്ട്
അബ്ദുറഹ്മാൻ കുട്ടിക്ക, ഷംസു റാഫി ഷാഫി ഷുക്കൂർ എന്നിവർ സഹോദരങ്ങളാണ്