മനം കുളിർപ്പിക്കാൻ കുവൈത്തിന്റെ  വിരുന്നുകാരെത്തി…..

photo courtesy ghazy al-qaffaf

കുവൈത്ത് :ശീത  കാലത്തിൻറെ വരവറിയിച്ചുകൊണ്ട്  കുവൈത്തിലേക്ക് ദേശാടനക്കിളികൾ വരവായി .  കുവൈത്തിന്റെ തീര പ്രദേശങ്ങളിലാണ് കണ്ണിനു കുളിർമ്മ  നൽകുന്ന രീതിയിൽ ദേശാടനക്കിളികൾ തമ്പടിച്ചിരിക്കുന്നത്… നയനമനോഹരമായ ഇവയുടെ ദൃശ്യങ്ങൾ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്…. നീണ്ടു മെലിഞ്ഞ  കാലുകളും വളഞ്ഞ കൊക്കുകളും  വെണ്മ കലർന്ന നിറവുമുള്ള  ദേശാടനക്കിളികളെ കാണുവാൻ കുവൈത്തിന്റെ തീരപ്രദേശമായ  സുലൈബികാത്തിലേക്ക് ഇപ്പോൾ തന്നെ  സഞ്ചാരികൾ ഒഴുകിത്തുടങ്ങിയിട്ടുണ്ട്…

ശീതകാലത്തിന്റെ ആരംഭത്തിൽ കുവൈറ്റ്‌ ഇറാൻ ഇറാഖ്  തുടങ്ങിയ രാജ്യങ്ങളിൽ തമ്പടിക്കുന്ന ഇവർ ഉഷ്ണ കാലത്തിന്റെ ആരംഭത്തോടെ സ്വദേശങ്ങളില്ലേക്ക് മടങ്ങുകയും ചെയ്യാറുണ്ട്.ഗൾഫിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള  കുവൈറ്റ്‌ ഇവരുടെ ഇഷ്ട വിഹാര കേന്ദ്രമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. തെക്കൻ പ്രദേശങ്ങളിലെ അതിശൈത്യമാണ്  താരതമ്യേനെ തണുപ്പ് കുറഞ്ഞ സുലൈബികാ ത്ത്   പോലെയുള്ള പ്രദേശങ്ങളിലേക്ക് ഇവകളെ  ആകർഷിക്കുന്നത്. പക്ഷി സ്നേഹികൾക്ക് അപൂർവങ്ങളായ ചിലയിനം പക്ഷികളെ നിരീക്ഷിക്കുവാനുള്ള അസുലഭ മുഹൂർത്തം കൂടിയായി കുവൈറ്റിലെ ശൈത്യകാലം കണക്കാക്കപ്പെടുന്നു…പുൽമേടുകളിലും വെള്ളക്കെട്ടുകളിലും ഇരകളെ തേടുന്ന ഇവയുടെ ദൃശ്യങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ ഒരു അനുഭൂതികൂടി സമ്മാനിക്കുന്നു…