റോഡുകളുടെ അറ്റകുറ്റപ്പണി :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കുവൈത്ത് സിറ്റി :കഴിഞ്ഞ നവംബറിൽ ഉണ്ടായ പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ഇതോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് കിങ് ഫഹദ് എക്സ്പ്രസ് വേ (ഫസ്റ്റ് റിംഗ് മുതൽ ബയാൻ പാലസ് വരെ) ഫസ്റ്റ് റിങ് റോഡ്, ഫോർത്ത് റിങ് റോഡ്, ദോഹ മോട്ടോർ റോഡ്, എന്നിവിടങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത് രണ്ടാംഘട്ടമായി സിക്സ്ത് റിങ് റോഡ് പണി ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കും. റോഡ് പണിയുടെ സൗകര്യാർത്ഥം ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് ഒരേ സമയം ഒരു ലൈൻ മാത്രമാണ് അടച്ചിടുക പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറു വരെയും വാരാന്ത്യ അവധി ദിവസങ്ങളിൽ അർദ്ധരാത്രി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് നിയന്ത്രണം