പാലായിൽ കാർ മരത്തിലിടിച്ച് തീ പിടിച്ച് 5 മരണം

കോട്ടയം :പാലാ- തൊടുപുഴ റൂട്ടിൽ മാനത്തൂർ പള്ളിക്ക് സമീപം കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 5 മരണം ഒരാളുടെ നില ഗുരുതരം കടവനാട് ഇരുവേലി കുന്നേൽ പ്രമോദ് സോമൻ( 31) കടനാട് കിഴക്കേക്കര വിഷ്ണുരാജ്( അപ്പൂസ് 28) വെള്ളിലാപ്പള്ളി നടുവിലെ കുറ്റ് ജോബിൻ കെ ജോർജ് (27 )കടനാട് മലേപ്പറമ്പിൽ എൻ പി ഉല്ലാസ്( 38) അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു 28) എന്നിവരാണ് മരിച്ചത് ഇവർക്കൊപ്പമുണ്ടായിരുന്ന അന്തീനാട് മലയിൽ പ്രഭാത് ( 25) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് വരുന്നതിനിടെ മാനത്തൂർ സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കയറി തീപിടിച്ചാണ് അപകടമുണ്ടായത്