കുവൈത്ത് കെ എം സി സി കോഴിക്കോട് സൗത്ത് കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതി ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി :കുവൈത്ത് കെഎംസിസി കോഴിക്കോട് സൗത്ത് കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഉദ്ഘാടനം കെഎംസിസി ജനറൽ സെക്രട്ടറി സി കെ നിസാറിൽ നിന്ന് തുക സ്വീകരിച്ച് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ: എസ് വി ഉസ്മാൻ കോയ ഉദ്ഘാടനം ചെയ്തു ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ ആദ്യസഹായം കെ പി റഷീദലിക്ക് നൽകി മണ്ഡലം ലീഗ് ജന:സെക്രട്ടറി അഡ്വ: എ വി അൻവർ അധ്യക്ഷനായി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീൻകോയ കെഎംസിസി കോ ഓർഡിനേറ്റർ സിദ്ധിഖ് മാസ്റ്റർ മണ്ഡലം വൈസ് പ്രസിഡന്റ് എ റ്റി മൊയ്തീൻകോയ മണ്ഡലം സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി അസ്ലം കല്ലിങ്ങൽ കെഎം മുഹമ്മദ് അഷ്റഫ് എം എം .ഖാദിരി എം പി ഇഖ്ബാൽ കെ ഹമീദ് നാസിമൂപ്പൻ.അഷ്റഫ് കിണാശ്ശേരി: ഷമീർ കല്ലായി ഫറോക്ക്മുൻസിപ്പൽ കൗൺസിലർ കെസലാം  എസ് വി  നസറുദ്ധീൻ പി പി റിയാസ് എന്നിവർ പങ്കെടുത്തു

കെഎംസിസി മണ്ഡലം ഓർഗനൈസർ സഫറുല്ല ഇടിയങ്ങര സ്വാഗതവുംമുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു