ഇറാക്കിൽ നിന്നും കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തുവാനുള്ള ശ്രമത്തിനിടയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി :രഹസ്യ വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ അബ്ദലി ചെക്ക് പോസ്റ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് മയക്ക് മരുന്ന് കടത്തുകയായിരുന്ന ഇന്ത്യക്കാരനേയും സുഡാനിയേയും പിടികൂടിയത് സാധനങ്ങളുമായി ഇറാക്കിൽ പോയി വരികയായിരുന്ന ഇരുവരും വാഹനങ്ങളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയായിരുന്നു ഇന്ത്യക്കാരന്റെ വാഹനത്തിൽ നിന്ന് രണ്ട് കിലോ ഹഷീഷും സുഡാനി യുടെ വാഹനത്തിൽ നിന്ന് മൂന്നുകിലോ ഹഷീഷും ഉദ്യോഗസ്ഥർ കണ്ടെടുത്തു തുടർനടപടികൾക്കായി ഇരുവരെയും ആൻറി നാർക്കോട്ടിക് സെല്ലിന് കൈമാറിയിട്ടുണ്ട്