പ്രവാസികൾക്ക് തിരിച്ചടി : കുവൈത്തിൽ 5 വർഷം പൂർത്തിയാക്കുന്നവരെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് ശുപാർശ

കുവൈത്ത് സിറ്റി: ജനസംഖ്യാനുപാതം നിയന്ത്രിക്കുന്ന ഉന്നതസമിതി രാജ്യത്ത് പ്രവാസികളുടെ താമസത്തിന് അഞ്ചുവർഷത്തെ പരിധി ഏർപ്പെടുത്തുവാൻ സർക്കാരിനോട് ശുപാർശചെയ്തു തീരുമാനം പ്രാബല്യത്തിൽ ആയതിനു ശേഷം രാജ്യത്ത് എത്തുന്ന പ്രവാസികളെ 5 വർഷം കഴിഞ്ഞാൽ കുവൈത്തിൽ നിന്നും സ്വദേശത്തേക്ക് തിരിച്ചയക്കണമെന്നാണ് ശുപാർശ. അഞ്ചു വർഷം പൂർത്തിയായ സാഹചര്യത്തിൽ രാജ്യത്ത് താമസിക്കാൻ വിദേശികളെ അനുവദിക്കരുതെന്നാണ് ഉന്നത സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കർശനമായ ഗവൺമെൻറ് നടപടികൾ നേരിടുന്ന പ്രവാസികൾക്ക് പുതിയ ശുപാർശ കൂടി നടപ്പിലായാൽ വൻ തിരിച്ചടിയാകും നേരിടേണ്ടി വരുന്നത്.