കുവൈത്ത് ഫിനാൻസ് ഹൗസ് ഒറ്റദിവസം നിയമിച്ചത് 80 സ്വദേശികളെ

കുവൈത്ത് സിറ്റി കുവൈത്ത് ഫിനാൻസ് ഹൗസ്(കെ എഫ് എച്ച് ) ഒറ്റദിവസം 80 സ്വദേശികളെ നിയമിച്ചു 150 അപേക്ഷകരിൽ നിന്നാണ് ഇത്രയും പേരെ നിയമിച്ചത് കുവൈത്ത് സർവകലാശാലയും സ്വദേശിവൽക്കരണ ത്തിനായുള്ള സർക്കാർ വകുപ്പായ മാൻപവർ ഗവൺമെൻറ് റീ സ്ട്രക്ച്ചറിങ് പ്രോഗ്രാമും ഉൾപ്പെടെ സംഘടിപ്പിച്ച ജോബ് ഫെയറിൽ കെ എഫ് എച്ചും പങ്കെടുത്തിരുന്നു സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശപ്രകാരം എക്സിക്യൂട്ടീവ് തസ്തികകളിൽ സ്വദേശിവൽക്കരണം വേഗത്തിൽ നടപ്പിലാക്കാൻ സെൻട്രൽ ബാങ്ക് തദ്ദേശീയ ബാങ്കുകൾക്ക് വിജ്ഞാപനം നൽകിയതോടെയാണ് ബാങ്കുകൾ ത്വരിതഗതിയിൽ നടപടി സ്വീകരിച്ചത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇസ്ലാമിക് ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കുവൈത്ത് ഫിനാൻസ് ഹൗസ്.