കുവൈത്തിൽ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുവൻ സജീവ നീക്കം. വിരമിക്കുമ്പോൾ ഉള്ള സർവീസ് ആനുകൂല്യങ്ങളും 35 ദിവസത്തെ വാർഷിക ലീവും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും

കുവൈത്ത് സിറ്റി : കുവൈറ്റിൽ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുവാൻ ഉള്ള നീക്കങ്ങൾ സജീവമായി. കൂടുതൽ കുവൈത്തികളെ സ്വകാര്യ തൊഴിൽ മേഖലകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി 35 ദിവസത്തെ വാർഷിക ലീവും കൂടാതെ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഉള്ള സർവീസ് ആനുകൂല്യങ്ങളും കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്നാണ് പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്താൻ പോകുന്നത്. കുവൈത്തികളെക്കാൾ കൂടുതൽ പ്രവാസികൾക്ക് പ്രയോജനകരമാകും എന്ന ആശങ്കയുള്ളതിനാലാണ് വാർഷിക ലീവ് വർധനവ് എന്ന ആനുകൂല്യത്തിൽ നിന്നും അവരെ ഒഴിവാക്കാനായി പാർലമെന്ററി ആരോഗ്യ സമിതി കാരണമായി ഉന്നയിക്കുന്നത്