കുവൈത്തിൽ ഔകാഫ് മന്ത്രാലയം 220 ജീവനക്കാരെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി :   ഔകാഫ് മന്ത്രാലയം 220 സൂപ്പർവൈസർമാരെ പിരിച്ചുവിട്ടു മന്ത്രി ഫഹദ് അലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് 2017ൽ നടന്ന മുന്നൂറോളം സൂപ്പർവൈസർ തസ്തികകളിലെ നിയമനങ്ങളിൽ സിവിൽ സർവീസ് കമ്മീഷന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെട്ടു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ നിയമനങ്ങളിൽ ആക്ഷേപങ്ങൾ ഉയർന്നതിനെത്തുടർന്നാണ് അന്വേഷണത്തിനായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ നിയോഗിച്ചത്.