നിയമ വിരുദ്ധമായ സ്കൂൾ ഫീസ് വർധന : ജഹ്റയിൽ രക്ഷിതാക്കൾ സമരം നടത്തി

കുവൈത്ത് സിറ്റി :വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് അന്യായമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്വകാര്യ സ്കൂളിന് മുൻപിൽ പ്രതിഷേധ സമരം നടത്തി കഴിഞ്ഞദിവസം സ്വകാര്യ അറബ് സ്കൂളിന് മുമ്പിലായി നടന്ന സമരത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്ലക്കാർഡുകളുമായി അണിനിരന്നു.പ്രൈമറിതലത്തിൽ 110 ദിനാർ യുപി തലത്തിൽ 120 ദിനാർ സെക്കൻഡറി തലത്തിൽ 190 ദിനാർ എന്നിങ്ങനെയാണ് ട്യൂഷൻ ഫീസ് അടക്കേണ്ടത് ഇത് വീണ്ടും വർധിപ്പിക്കുവാൻ സ്കൂൾ അധികൃതർ തീരുമാനമെടുത്തതോടെ രക്ഷിതാക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു