റമദാൻ : യാചകർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും

കുവൈത്ത് സിറ്റി :വിശുദ്ധ റമദാനോട് അനുബന്ധിച്ച് യാചനക്കെതിരെ ആഭ്യന്തരമന്ത്രാലയം കർശന നടപടി സ്വീകരിക്കുന്നു നിബന്ധനകൾക്ക് വിധേയമായല്ലാതെ റമദാനിൽ ധനസമാഹരണത്തിന് ഏർപ്പെടുന്ന വിദേശികളെ നാട് കടത്തും ഗാർഹിക തൊഴിലാളികൾ യാചനയ്ക്കിടയിൽ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്ക് എതിരെയും നടപടി എടുക്കും. കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ കുടുംബത്തിലെ മുഴുവൻ പേരെയും ആണ് നാടുകടത്തുക. യാചകരെ കണ്ടെത്താൻ വനിതാ പോലീസുകാരെ ഉൾപ്പെടെ സിവിൽ വേഷത്തിൽ നിയോഗിക്കും പള്ളികൾ ഷോപ്പിംഗ് മാളുകൾ വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സദാ നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും അംഗീകാരമുള്ള സന്നദ്ധസംഘടനകൾക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നൽകുക,. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ പിരിവ് നടത്തുന്നത് നിയമലംഘനമാണ് കേനറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനം ഉപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കുക, അനുമതിയില്ലാതെ പള്ളികൾ ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുക, എന്നിവയും നിയമലംഘനമാണ് അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശി യാണെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനുശേഷം പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.