ന്യൂ ദബ്ബൂസ് ബിൽഡിങ് അസോസിയേഷൻ കുട്ടികളുടെ ശാസ്ത്രമേള സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി :ന്യൂ ദബ്ബൂസ് ബിൽഡിംഗ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ശാസ്ത്രമേള സംഘടിപ്പിച്ചു മുപ്പതോളം കുട്ടികൾ അവരുടെ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിച്ചു 6 മുതൽ 13 വയസ്സുവരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. ശാസ്ത്രമേള എൻ പി ടി എസ് കോർപറേറ്റ് ഡയറക്ടർ കെ എസ് വിജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു മേളയിൽ പങ്കെടുത്തവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി