ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തിപകർന്ന് എണ്ണ വില വർധിക്കുന്നു

കുവൈത്ത് സിറ്റി :കുവൈത്ത് അടക്കം പെട്രോളിയം ഉല്പാദക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകർന്ന് എണ്ണവില അഞ്ചു മാസത്തെ ഉയർന്ന നിലയിൽ . ചൊവ്വാഴ്ച ക്രൂഡോയിൽ ബാരലിന് 71.34 ഡോളറും കുവൈത്ത് പെട്രോളിയം ബാരലിൽ ബാരലിന് 70.68 ഡോളറുമാണ് വില രേഖപ്പെടുത്തിയത് കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത് ഒക്ടോബർ ആദ്യവാരത്തിൽ 81.31 ഡോളർ വരെ വില ഉയർന്നിരുന്നു നാലു വർഷത്തിനിടെ ഏറ്റവും ഉയർന്ന വില ആയിരുന്നു അത് . പിന്നീട് ക്രമേണ കുറഞ്ഞു വരികയായിരുന്നു പെട്രോളിയം ഉല്പ്പാദന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നടപടികളും വെനിസ്വേലയിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ഇപ്പോഴത്തെ നിരക്ക് വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഒപെക് കൂട്ടായ്മ ഡിസംബറിൽ സംയുക്ത യോഗം ചേർന്ന് ഉൽപ്പാദനം 12 ലക്ഷം ബാരലായി വെട്ടിക്കുറക്കാൻ തീരുമാനിച്ചതും വിപണിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്