നാവികമേഖലയിൽ അമേരിക്കയും കുവൈത്തും ശക്തമായി സഹകരിക്കും

 

കുവൈത്ത് സിറ്റി :നാവിക മേഖലയിൽ സഹകരണം ശക്തമാക്കാൻ കുവൈത്തും അമേരിക്കയും ധാരണയിൽ എത്തി. അമേരിക്കൻ നാവിക സേന മേധാവി ജോൺമാൽവിയും കുവൈത്ത് സേന മേധാവി ജനറൽ മുഹമ്മദ്‌ അൽ ഖുദ്‌റും സംബന്ധിച്ച  സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. നാവികമേഖലയിലെ സഹകരണം മുഖ്യ വിഷയമായ ചർച്ചയിൽ ഇരു രാജ്യങ്ങൾക്കും തുല്ല്യ പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയ ജനറൽ ജോണിന് ഊഷ്മളമായ വരവേൽപ്പാണ് കുവൈറ്റിൽ നിന്നും ലഭിച്ചത്.കുവൈത്തിന്റെയും അമേരിക്കയുടെയും ഉയർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായി.