സേവാ ദർശൻ വാർഷികം ആഘോഷിച്ചു

കുവൈത്ത് സിറ്റി: സേവാ ദർശൻ വാർഷികം കവി എസ് രമേശൻ നായർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് സഞ്ജു രാജ് അധ്യക്ഷതവഹിച്ചു എസ് മോഹൻകുമാർ പ്രവീൻ വാസുദേവ്, രാജ്പാൽ ത്യാഗി, രാമചന്ദ്രമേനോൻ, മർവാൻ അൽ ഈസ, ആർ, സുന്ദർ രാമൻ, വിബീഷ് തിക്കോടി എന്നിവർ പ്രസംഗിച്ചു സേവാദർശൻ ഏർപ്പെടുത്തിയ കർമ്മയോഗി പുരസ്കാരം രമേശൻനായർക്ക് സമ്മാനിച്ചു.ദർശൻ സ്മരണിക അച്യുതൻ രാമചന്ദ്രമേനോന് നൽകി പ്രകാശനം ചെയ്തു. പള്ളിവാള് എന്ന നാടകവും പിന്നണി ഗായകരായ അനുരാധ ശ്രീറാം സച്ചിൻ വാര്യർ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി.