കമ്പനികളുടെ ലൈസൻസിന് ആറുമാസം കാലാവധിയില്ലെങ്കിൽ ഇഖാമ പുതുക്കി നൽകില്ല, നിരവധി കമ്പനികൾ പ്രയാസത്തിൽ

കുവൈത്ത് സിറ്റി :കമ്പനികളുടെ കമേഴ്സ്യൽ ലൈസൻസിന് ആറുമാസം കാലാവധി ഇല്ലെങ്കിൽ തൊഴിലാളികളുടെ ഇഖാമ പുതുക്കാനാവില്ലെന്ന് താമസകാര്യവകുപ്പ് ഉത്തരവിട്ടു തൊഴിലാളികളുടെ ഇക്കാമ പുതുക്കുന്നതിന് ലൈസൻസ് കാലാവധി കൂടി മാനദണ്ഡമാക്കി യതോടെ ചെറുതും വലുതുമായ നിരവധി കമ്പനികളാണ് പ്രയാസത്തിൽ ആയത് കമ്പനികളുടെ ലൈസൻസ് കാലാവധി ആറു മാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കി നൽകില്ലെന്നാണ് താമസകാര്യ വകുപ്പ് പറയുന്നത്. ഇക്കാമ നടപടികൾക്കായി സമീപിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളെ താമസകാര്യ വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയക്കുകയാണ് ചെയ്യുന്നത് വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസൻസ് കാലാവധി നീട്ടി വാങ്ങാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത് വാണിജ്യ-വ്യവസായ മന്ത്രാലയം ആണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് സാധാരണഗതിയിൽ വാണിജ്യ ലൈസൻസിന് കാലാവധി.ഈ കാലാവധി പൂർത്തിയാക്കിയാലോ തൊട്ടുമുമ്പോ മാത്രമാണ് പുതുക്കി നൽകുന്നത് എന്നാൽ ഇക്കാമ നടപടികൾക്ക് തടസ്സം നേരിട്ട സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സ്ഥാപനങ്ങൾ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ