യൂത്ത് ഇന്ത്യ കുവൈത്ത് ജോബ് ഫെയർ നാളെ

കുവൈറ്റ് സിറ്റി :കുവൈത്തിലെ ജോലി അന്വേഷിക്കുന്നവരെയും നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്ന വരെയും ലക്ഷ്യം വച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ജോബ് ഫെയർ 2019 ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മംഗഫ് നജാത്ത് സ്കൂളിലാണ് പരിപാടി വിവിധ കമ്പനികളിൽനിന്നും അമ്പതോളം കാറ്റഗറികളിലായി 350ഓളം തസ്തികകളിലേക്കാണ് ഇൻറർവ്യൂ ആയിരത്തി തൊള്ളായിരത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത് ആയിരം ആളുകൾക്കാണ് ഇൻറർവ്യൂ ഒരുക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നവരെ എസ് എം എസ്, ഇമെയിൽ വഴി വിവരം അറിയിക്കും ഷോർട്ട് ലിസ്റ്റ് ചെയ്ത എല്ലാവർക്കും സിജിയുടെ നേതൃത്വത്തിൽ സിവി ക്ലിനിക്, മോക്ക് ഇൻറർവ്യൂ എന്നിവയ്ക്ക് അവസരം നൽകും ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച 8 30ന് മുമ്പ് എത്തി ടോക്കൺ കരസ്ഥമാക്കണം എന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു