സുലൈബികാത്തിലെ കടൽത്തീര ഭാഗങ്ങളിൽ രോഗം പരത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം

കുവൈത്ത് സിറ്റി: സുലൈബികത്തിലെ കടൽത്തീര ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് അഴുക്കുവെള്ളം കാരണം ജലം മലിനമാക്കപ്പെട്ടതിലൂടെ യാണെന്ന് കണ്ടെത്തി ഈ ഭാഗത്തെ കടൽവെള്ളത്തിൽ രോഗം പടർത്തുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തുകയുണ്ടായി പരിസ്ഥിതി അതോറിറ്റി പ്രത്യേക സമിതിയാണ് ഈ ഭാഗത്തെ കടൽ വെള്ളത്തിലും ചത്ത മത്സ്യ സാമ്പിളുകളിലും സൂക്ഷ്മ പരിശോധന നടത്തിയത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് കടലോരങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി കാണപ്പെട്ടത്