ഇന്ത്യയെ തിരിച്ചുപിടിക്കാം: വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചരണവുമായി  കുവൈത്ത് ഒ ഐ സി സി

കുവൈറ്റ് സിറ്റി :നാട്ടിലെ തിരഞ്ഞെടുപ്പ് ചൂട് കുവൈത്തിലും അലയടിക്കുകയാണ്. പോസ്റ്റർ ഒട്ടിക്കൽ മുതൽ രാഷ്ട്രീയപാർട്ടികളുടെ പൊതുയോഗങ്ങൾ വരെ തകൃതിയായി നടക്കുന്നു. ഇതിനിടയിൽ വ്യത്യസ്തമായ പ്രചരണ രീതിയുമായി ശ്രദ്ധേയരാവുകയാണ് കുവൈത്ത് ഒ ഐസിസി. ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന സന്ദേശവുമായി കുവൈത്തിലെ വിവിധ ഫ്ളാറ്റുകളിലും കടകളിലും കമ്പനി അക്കമഡേഷനുകളിലും ഒ ഐസിസി പ്രവർത്തകർ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയിട്ടുണ്ട്.  ഒ ഐ സി സി കുവൈത്ത് ദേശീയ പ്രസിഡന്റ്  വർഗീസ് പുതുക്കുളങ്ങര  പ്രചാരണം ഉദ്ഘാടനം ചെയ്തു.നിരവധി ദേശീയ ജില്ലാ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു