ഭരതനാട്യം ഇനി മുതൽ ഓൺലൈൻ വഴി പഠിക്കാം.

കുവൈത്ത് സിറ്റി: ഭരതനാട്യത്തിലെ ആദ്യപാഠങ്ങൾ പരിശീലിച്ചവർക്കും അധ്യാപകർക്കുമായി ഓൺലൈൻ ക്ലാസ് ഒരുങ്ങുന്നു. സൃഷ്ടി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് ഡയറക്ടർ വിനീത പ്രതീഷ് ആണ് ഭരതനാട്യത്തിലെ അടവുകൾ ഓൺലൈൻ വഴി പഠിപ്പിക്കാൻ രംഗത്തുവരുന്നത് സമ്പൂർണം എന്ന പദ്ധതിയുടെ ആദ്യ എപ്പിസോഡ് ഇന്നലെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. തുടർന്ന് 70 വ്യാഴാഴ്ചകളിൽ വീതം എപ്പിസോഡ് ഉണ്ടാകും അനന്തിക ദിലീപ് അഞ്ജലി നായർ ധീര രാകേഷ് കാവ്യ വൈദ്യനാഥൻ എന്നിവരാണ് ഭരതനാട്യ ക്ലാസ്സുകൾ വീഡിയോ വഴി പ്രദർശിപ്പിക്കുന്നത്