പഠന നിലവാരം ഉയർത്താൻ വ്യാപക പരിഷ്കരണം: കുവൈത്തിൽ അധ്യാപകർക്ക് ലൈസൻസ് ഏർപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: പഠന നിലവാരം ഉയർത്തുന്ന തുൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ വ്യാപക പരിഷ്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിൽ അധ്യാപകർക്ക് ലൈസൻസ് ഏർപ്പെടുത്തുവാൻ തീരുമാനം 2020 മാർച്ചോടെ അധ്യാപക ലൈസൻസ് പ്രാബല്യത്തിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് മന്ത്രാലയത്തിന് കീഴിൽ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവേ വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ഹാമിദ് അൽ ആസിമി ആണ് ഇക്കാര്യം വ്യക്തമാക്കിയത് വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തേണ്ട കാലോചിതമായ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ ഇതിനുമുമ്പ് നിയോഗിച്ചിരുന്നു സമിതിയുടെ
നിർദേശപ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്