ഈ വർഷത്തെ റമദാൻ ആരംഭം മെയ് ആറിന്, 29 ദിവസങ്ങൾ ലഭിക്കും ഗോള നിരീക്ഷകൻ ആദിൽ അൽ സഅദൂൻ

കുവൈത്ത് സിറ്റി
മേയ് 6 തിങ്കളാഴ്ച ആയിരിക്കും ഈ വർഷത്തെ റമദാൻ ആരംഭം എന്ന് പ്രമുഖ ചരിത്രകാരനും ഗോള നിരീക്ഷകനുമായ ആദിൽ അൽ സഅദൂൻ പറഞ്ഞു മെയ് അഞ്ചിന് ഞായറാഴ്ച പുലർച്ചെ 1:45 നാണ് റമദാനിന്റെ ചന്ദ്രോദയം നടക്കുക അന്ന് രാത്രി സൂര്യാസ്തമയം കഴിഞ്ഞ് 31 മിനിറ്റുകൾക്ക് ശേഷം ആയിരിക്കും അസ്തമയം 16 മണിക്കൂർ 42 മിനിറ്റും ഉദയചന്ദ്രൻ മാനത്ത് ഉണ്ടാകുമെങ്കിലും സൂര്യാസ്തമയം കഴിഞ്ഞുള്ള സമയത്താണ് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ പിറവി നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുകയുള്ളൂ. റമദാൻ 29 ദിവസമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു