എൽഡിഎഫും യുഡിഎഫും അഴിമതിക്കാരെന്ന് നരേന്ദ്രമോഡി

കോഴിക്കോട് :എൽഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്ന് കോഴിക്കോട്ടെ എൻഡിഎ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു രണ്ടു പാർട്ടിക്കാരും ഭൂമി കയ്യേറ്റക്കാരാണ്  പേരിൽ മാത്രമേ ഇവർ തമ്മിൽ വ്യത്യാസമുള്ളൂ അഴിമതിയിൽ ഏർപ്പെടുവാൻ ഉള്ള ലൈസൻസ് ആയിരിക്കും ഇരുമുന്നണികൾക്കും ഉള്ള വിജയം. ഇരുമുന്നണികളും കേരളത്തെ കൊള്ളയടിച്ചു എൻഡിഎ മുന്നോട്ട് വെക്കുന്നത് ബദൽ രാഷ്ട്രീയമാണ് കേരളം ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത മുന്നണി ആണെന്നും പിൻവാതിൽ വികസനമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു