കല കുവൈറ്റ് അബുഹലീഫ ഇ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ഇ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന കുടുംബസംഗമം കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ.സൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി.ഹിക്മത്ത്, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, മേഖല പ്രസിഡന്റ് നാസർ കടലുണ്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ സൗമ്യയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൺവീനർ അജീഷ് സ്വാഗതവും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഫൈസൽ നന്ദിയും പറഞ്ഞു. മാതൃഭാഷാ പഠന അദ്ധ്യാപകരായി പ്രവർത്തിച്ചവർക്കുള്ള മൊമെന്റോ മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം പ്രജോഷ്, മേഖലാ മാതൃഭാഷാ കൺവീനർ മണിക്കുട്ടൻ എന്നിവർ കൈമാറി. തുടർന്ന് കുട്ടികളുടേയും, യൂണിറ്റ് അംഗങ്ങളുടെയും കലാ പരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.ശ്രീനികൃഷ്ണ, സജയകുമാർ, രാജേന്ദ്രൻ, സൗമ്യ, അജീഷ്, ഫിറോസ്,സുരേഷ് ഗോപി, അനീഷ്, ജൈഷ, ഫൈസൽ, ബെൻ, ദേവിക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.