വോട്ടുചെയ്യാനും പണം പിരിക്കാനും പ്രവാസികൾ വേണം, പക്ഷെ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികയിൽ കടുത്ത അവഗണന

കുവൈത്ത് സിറ്റി കേരളത്തിലുള്ള 10 ശതമാനത്തോളം ആളുകൾ പ്രവാസികളാണ് അവരെ ആശ്രയിച്ചു കഴിയുന്നത് കേരളത്തിലെ 40 ശതമാനത്തോളം ജനങ്ങളും എന്നാൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രകടനപത്രികകൾ പരിശോധിക്കുമ്പോൾ കണ്ണിൽ പൊടിയിടാനുള്ളതല്ലാതെ പ്രവാസികൾക്കായി യാതൊന്നുമില്ല പ്രവാസികൾ അയക്കുന്ന പണത്തിൻറെ കണക്ക് എടുത്തു പരിശോധിക്കുകയാണെങ്കിൽ ലോകത്തിൽ തന്നെ ഏറ്റവും മുമ്പിൽ നിൽക്കുന്നത് ഇന്ത്യയാണ് 2019 ഇൽ മാത്രം ഇന്ത്യയിലെത്തിയത് ഏകദേശം 7, 900 കോടി ഡോളർ. എന്നാൽ കേരളത്തിന്റെയും ഇന്ത്യയുടെയും സമ്പത്ത് വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികൾക്ക് രാഷ്ട്രീയകക്ഷികളുടെ പ്രകടനപത്രികയിൽ പോലും അർഹമായ പരിഗണന ലഭിച്ചില്ല. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ചും പ്രമുഖ പാർട്ടികളൊന്നും പ്രകടനപത്രികയിൽ പ്രതികരിക്കുന്നില്ല. യുപിഎ യുടെയും എൻഡിഎ യുടെയും പ്രകടനപത്രികയിൽ പ്രവാസികളെ സംബന്ധിച്ച് ഒന്നോ രണ്ടോ വിഷയങ്ങൾ പറയുന്നുവെങ്കിലും സിപിഎമ്മിന്റെ പ്രകടനപത്രികയിൽ യാതൊരുവിധ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടില്ല