ഇന്ദിരയുടെ പ്രിയങ്ക’രി ഇന്ത്യയെ നയിക്കുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയെ പോലെ ചർച്ചചെയ്യപ്പെട്ട ഒരു വ്യക്തിത്തമില്ല എന്നത് നിസ്തുലമായ ഒരു വസ്തുതയാണ് . ലോകത്തിനുമുന്നിൽ അജയ്യമായ ഒരു ഇന്ത്യയെ പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചാണ് അവർ നമ്മോട് വിട ചൊല്ലിയത്. മണ്മറഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ദിരാഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതരാകുന്ന പഴയ തലമുറയിലെ ഒരുപാട് പേരെ ഇന്നും നമുക്ക് കാണാൻ കഴിയും
ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന് അവർ വിശ്വസിച്ചു. ഒരു ചാൺ വയറു നിറയ്ക്കുവാൻ വികസിതരാജ്യങ്ങളുടെ റേഷൻ ഗോതമ്പുകൾക്കുവേണ്ടി കാത്തിരിക്കേണ്ടിവന്നിരുന്ന ഇന്ത്യൻ ജനതയെ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ച രീതിയിലേക്ക് മാറ്റിയെടുക്കാൻ അവർക്ക് കഴിഞ്ഞു. അടിസ്ഥാനവർഗ്ഗത്തിന്റെ ഉന്നമനം ലക്ഷ്യം വെക്കുമ്പോഴും കൃത്ത്യമായ വികസന സങ്കൽപങ്ങളും ഇന്ദിരയ്ക്കുണ്ടായിരുന്നു. രാഷ്ട്രരക്ഷയ്ക്കുവേണ്ടിയുള്ള അവരുടെ പ്രവർത്തങ്ങൾ ഇന്നിന്റെ വിടുവായത്ത ഭരണാധികാരികളെ പോലെയായിരുന്നില്ല.. ഒരു
ലക്ഷത്തോളം പാക്ക് പട്ടാളക്കാർക്ക് കീഴടങ്ങേണ്ടിവന്ന ബംഗ്ലാദേശിന്റെ രൂപീകരത്തിന് കാരണമായ 1971ലെ ഇന്ത്യ പാക്ക് യുദ്ധം തന്നെ ഇതിനൊരുദാഹരണമാണ്. ഇന്ദിരയുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായ സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടി രാജ്യസുരക്ഷയിൽ ഇന്ദിര പുലർത്തിയ ജാഗ്രതയുടെ തെളിവായിരുന്നു. അംഗരക്ഷകരായ സിക്ക് ഗാർഡുകളെ ഇന്ദിരയുടെ സുരക്ഷയെകരുതി നീക്കണമെന്നാവശ്യപ്പെട്ട ഇന്റലിജൻസ് ഓഫീസറോട് ഇന്ദിരയുടെ പ്രതികരണം ഇതായിരുന്നു :നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ്……. ആ ഒരു ഓർമ്മ പെടുത്തലാണ് ഇന്നത്തെ ഭരണാധികാരികൾ മറന്നുപോയതും……

ഇന്ദിരക്ക് ശേഷം ഇന്ത്യ ഒരുപാട് മുമ്പോട്ടു പോയെങ്കിലും അവർ രാജ്യത്തോട് സമർപ്പിച്ച ആത്മസമർപ്പണം വരും തലമുറക്കുപോലും ആവേശം നൽകുന്നവയാണ്…… ആ ഓർമ്മകൾ തന്നെയാണ് ഇന്ദിരയുടെ കൊച്ചുമകളിലേക്ക് ഇന്ത്യ മഹാരാജ്യത്തെ പ്രത്യാശയോടെ നോക്കാൻ പ്രേരിപ്പിക്കുന്നതും……..
പ്രിയങ്ക ഗാന്ധിയുടെ വരവ് എത്രത്തോളം എതിരാളികളെ ഭയചകിതരാക്കുന്നു എന്നത് അവരുടെ ആദ്യ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.ആദ്യമൊക്കെ കുടുംബാധിപത്യം എന്ന് വിമർശിച്ച അവർ ഇപ്പോൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങുന്നതുതന്നെ അവരുടെ ആത്മവിശ്വസമില്ലായ്മയുടെ ഒരു പ്രകടമായ തെളിവ് കൂടിയാണ്.ഇന്ദിര ഗാന്ധിയുടെ അത്ഭുതപൂർവ്വമായ രൂപ സാദൃശ്യത്തേക്കാളുപരി പ്രിയങ്ക ഗാന്ധി ഇപ്പോൾ തന്നെ ഒരു ഇമേജ് ഇന്ത്യൻ ജനതയ്ക്കിടയിൽ രൂപാന്തിരപ്പെടുത്തിയെടുത്തിട്ടുണ്ട്… കാശ്മീരിലും ഡൽഹിയിലും ഇന്ത്യയുടെ പെൺകുഞ്ഞുകൾ പിച്ചിച്ചീന്തപ്പെട്ടപ്പോൾ പ്രതിഷേധവുമായി ഇറങ്ങിയ ഇന്ത്യൻ യുവത്വത്തിനെ മുന്നിൽ നിന്നുനയിക്കാൻ രാഷ്ട്രീയത്തിന്റെ മുഖ്യധാ രയിൽ ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഓടിയെത്തിയത് ഇന്ത്യൻ ജനതയോടുള്ള സംരക്ഷണം തന്റെ കടമയാണെന്ന പ്രഖ്യാപനം തന്നെയായിരുന്നു.. ബുദ്ദിസ്റ് സ്റ്റഡീസിൽ phd എടുത്ത പ്രിയങ്ക ഗാന്ധി തികഞ്ഞൊരു സമാധാന പ്രേമികൂടിയാണ്.. അത് കൊണ്ട് തന്നെയാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെഭിന്നിപ്പിച്ചു ഭരിക്കുന്നവർക്ക് പ്രിയങ്കയുടെ വരവ് പേടി സ്വപ്നമാകുന്നതും … ദുർബലൻ എന്ന ഇമേജിൽ നിന്നും കരുത്തനായ രാഷ്ട്രീയനേതാവിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ചുവടുമാറ്റവും ഉറച്ചപിന്തുണയുമായുള്ള പ്രിയങ്കഗാന്ധിയുടെ വരവും പല പാർട്ടികളുടെയും അടിവേരുകൾ പിഴുതെറിയുമെന്നത് തികഞ്ഞ യാഥാർധ്യമാണ്.
അതുകൊണ്ടാണല്ലോ എതിർചേരിയിലെ തായ്‌വേരുമുതൽ ശിഖരങ്ങൾ വരെയുള്ളവർ പ്രിയങ്കയ്ക്കുനേരെ അപഹാസവുമായി രംഗത്തുവരുന്നതും….
ഇന്ദിരയുടെ ഇന്ത്യയിൽ നിന്നും പ്രിയകയുടെ ഇന്ത്യയിലേക്കുള്ള കാഹളമായിരിക്കുമോ വരാനിരിക്കുന്ന ലോക്സഭാ ഇലക്ഷനെന്ന്‌ നാം
കാത്തിരുന്നു കാണേണ്ടത് തന്നെയായിരിക്കുന്നു.. ……….