കുവൈത്ത് മുനിസിപ്പാലിറ്റി ഡിജിറ്റൽ വത്ക്കരണം : നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും

കുവൈത്ത് സിറ്റി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനം ഡിജിറ്റൽ വത്കരിക്കുന്നു. പ്രധാനമായും ലൈസൻസ് അപേക്ഷ നടപടിക്രമങ്ങളാണ് ഡിജിറ്റൽ ആക്കുന്നത്.പൊതുവായ അന്വേഷണങ്ങൾ നിലവിലെ പോലെ ഫോൺവഴി തന്നെ അറിയാമെങ്കിലും പരാതി നൽകേണ്ടത് ഹോട്ട് ലൈൻ നമ്പറിലൂടെയാണ്. ആർക്കിടെക്ചറൽ ലൈസൻസ്, നിർമ്മാണ ലൈസൻസിന് അപേക്ഷിക്കൽ തുടങ്ങിയ ഭൂരിഭാഗം പ്രവർത്തനങ്ങളും ഡിജിറ്റൽ വൽക്കരണത്തിന്റെ പരിധിയിൽ വരുമെന്ന് മന്ത്രി ഫഹദ് അൽ ശുഹാല പറഞ്ഞു വിദേശനിക്ഷേപകർക്ക് സ്വന്തം രാജ്യത്ത് നിന്ന് അപേക്ഷ നൽകാൻ കഴിയും പരിഷ്കരണം നടപ്പാകുന്നതോടെ പേപ്പർ വർക്കുകൾ കാര്യമായി കുറയുകയും സ്മാർട്ട് മുനിസിപ്പാലിറ്റിയായി മാറുമെന്നും മുനിസിപ്പൽ കൗൺസിൽ അംഗം ഹമൂദ്‌ അൽ ഇനീസി പറഞ്ഞു ഇടപാടുകൾ എളുപ്പത്തിൽ ആകുമെങ്കിലും നിലവിൽ മാന്വലായി ജോലി ചെയ്തിരുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് മുനിസിപ്പൽ മേധാവി അമ്മദ് അൽ മൻറൂഫി പറഞ്ഞു.മാന്വൽ ജീവനക്കാരിൽ പിരിച്ചു വിടുന്നവരിൽ ഭൂരിഭാഗവും വിദേശികളാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.