കുവൈത്ത് അമീറിന് ലോകബാങ്ക് അവാർഡ്

കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ലോക ബാങ്ക് അവാർഡ്. ആഗോളതലത്തിൽ സാമൂഹിക സാമ്പത്തിക വികസനത്തിനും സമാധാനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ലോകബാങ്ക് അവാർഡ് നൽകിയത്. ലോകബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ കൃസ്റ്റീലിന ജോർജിവിയ ആണ് വാഷിംഗ്ടണിൽ വെച്ച് അവാർഡ് പ്രഖ്യാപിച്ചത് ലോക ബാങ്കിൻറെ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക വിഭാഗം വൈസ് പ്രസിഡണ്ട് ഫെറിഡ് ബെൽഹജ് 28 മുതൽ 30 വരെ നടത്തുന്ന കുവൈത്ത് സന്ദർശത്തിനിടയിൽ സന്ദർശനത്തിനിടയിൽ അവാർഡ് സമ്മാനിക്കും ഒരു രാജ്യത്തലവന് ലോകബാങ്ക് ഇത്തരത്തിൽ അവാർഡ് നൽകുന്നത് അപൂർവ്വമാണ്