വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി: ബിജെപി യുടെ ചങ്കിടിപ്പേറുന്നു

വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി ബിജെപിയെ ഞെട്ടിക്കാൻ കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ രംഗത്ത് ഇറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ടുചെയ്യുന്നത് .പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിൻറെ യുപി ഘടകം നേരത്തെ തന്നെ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ അത്തരത്തിൽ ഒരു കാര്യം ആലോചനയിൽ ഇല്ലെന്നായിരുന്നു നേതൃത്വത്തിന്റെ അന്നത്തെ പ്രതികരണം. പ്രിയങ്ക ഗാന്ധി മത്സരിക്കുവാൻ സന്നദ്ധത അറിയിച്ചാൽ അനുവദിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞു പത്രികാ സമർപ്പണത്തിനുള്ള അവസാന ദിവസം പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി ബിജെപിയെ അമ്പരപ്പിക്കുകയാണ് കോൺഗ്രസിൻറെ നീക്കം. നിലവിൽ കോൺഗ്രസും എസ് പി ബി എസ് പി പ്രതിപക്ഷ സഖ്യവും വാരാണസിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല പ്രിയങ്കഗാന്ധി കടന്ന് വരികയാണെങ്കിൽ ശക്തമായ പോരാട്ടം തന്നെയാവും വാരാണസിയിൽ നടക്കുക.