ലോകബാങ്ക് അവാർഡ്: അമീറിന്റെ നേട്ടത്തിൽ കുവൈത്തിന് ആഹ്ലാദം

കുവൈത്ത് സിറ്റി :അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്  ലോകബാങ്ക് അവാർഡ് പ്രഖ്യാപിച്ചതോടെ കുവൈത്തിന് ആഹ്ലാദം. അമീറിന് അവാർഡ് പ്രഖ്യാപിച്ച ലോകബാങ്കിന് കൊട്ടാര കാര്യ മന്ത്രി ശൈഖ് അലി ജാറ അൽ സബ നന്ദി രേഖപ്പെടുത്തി ആഗോളതലത്തിൽ സാമൂഹിക-സാമ്പത്തിക വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അമീറിന് അവാർഡ് നൽകിയത് അമീറിന്റെ  പ്രവർത്തനങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിൻറെ തെളിവാണ് അവാർഡ് എന്ന് ഷെയ്ഖ് അലി ജാറ അൽ സബ പറഞ്ഞു