അമിതവാടക :സൂഖ് മുബാറകിയയിൽ കടയടപ്പ് സമരം

കുവൈത്ത് സിറ്റി :ഗണ്യമായ തോതിൽ മാസവാടക വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു രാജ്യത്തെ പ്രധാന വിപണന കേന്ദ്രമായ സൂഖ് മുബാറകിയയിൽ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചു.
413 ദീനാറുണ്ടായിരുന്ന വാടക 4500വരെ വർധിപ്പിച്ച കടയുടമകളുടെ നിലപാടിനെതിരെയായിരുന്നു സമരം.
രാവിലെ സൂഖിലെത്തിയ ഉപഭോക്താക്കൾ കടകളും
ഹോട്ടലുകളും അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. 1000 ശതമാനം അധിക വാടകയാണ് പല കടയുടമകളും ആവശ്യപ്പെടുന്നത്.