തകരാർ പരിഹരിച്ചു ഫേസ്ബുക്ക് വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം തിരികെയെത്തി

കുവൈത്ത് സിറ്റി :ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിശ്ചലമായ ഫേസ്ബുക്ക് വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ സാങ്കേതിക തകരാർ പരിഹരിച്ചു രണ്ടുമണിക്കൂറോളം ഇവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.സാങ്കേതിക വിദഗ്ധർ തകരാർ പരിഹരിച്ചതിന് ശേഷം ആണ് ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്നത്. എന്നാൽ ഫോണുകളിൽ ഇവയുടെ ഉപയോഗത്തിന് തടസ്സം നേരിട്ട ഇരുന്നില്ല ഫേസ്ബുക് കുടുംബത്തിലുള്ള ഈ മൂന്ന് വമ്പൻ ശൃംഖലകൾ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പണിമുടക്കുന്നത് സെൻസറിൽ മാറ്റംവന്നതിനെതുടർന്നാണ് സാങ്കേതിക തകരാർ ഉടലെടുത്തത് എന്നാണ് ഫേസ്ബുക്ക് അധികൃതർ നൽകുന്ന വിശദീകരണം