ഖത്തറിലെ കുവൈത്ത് എംബസിയ്ക്ക് ഉള്ളില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുവൈറ്റ് : ഖത്തറിലെ കുവൈറ്റ് എംബസിയ്ക്ക് ഉള്ളില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു .
കുവൈറ്റ് സ്വദേശിയുമായുള്ള കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി എംബസിയ്ക്കുള്ളില്‍ കയറി തീകൊളുത്തിയത്. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന .
എംബസി ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം എംബസിയ്ക്കുള്ളിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു .ഗുരുതരമായ പൊള്ളലേറ്റ യുവതിയെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.